എന്‍റെ നേരംപോക്കുകാര്‍!!

Sunday, September 4, 2011

നേരംപോക്കിന്‍റെ കഥ..!




തിരക്കേറിയതും(അല്ലാത്തതും) ആയ ഈ ജീവിതത്തില്‍ അല്‍പ്പം നേരമ്പോക്കുകള്‍ കൂടി ഇല്ലായെങ്കില്‍ എന്തായേനെ. . ? ബോറടിച്ചു ചത്തേനെ എന്നാകും മറുപടി.

നേരമ്പോക്കുകള്‍, സംഭവങ്ങള്‍ തന്നാണ്. വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് വരെ ഒറ്റമൂലിയാണ് നേരമ്പോക്കുകള്‍. രസകരമായ നേരമ്പോക്കുകള്‍ നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകും. പലരും പല തരത്തിലാണ് ഇതിനെ സമീപിക്കുന്നതെന്ന് പറയാം. ചിലര്‍ക്ക് സംഗീതം, ചിലര്‍ക്ക് നൃത്തം, മറ്റു ചിലര്‍ക്ക് മസില് പെരുപ്പിക്കല്‍., ഇനിയും ചിലര്‍ക്ക് പാര വെക്കല്‍, അങ്ങനെ,,അങ്ങനെ..

ചുറ്റും നടക്കുന്ന കാര്യങ്ങളെ വിമര്‍ശനാത്മകമായോ അല്‍പ്പം തമാശയുടെ മേമ്പൊടി ചേര്‍ത്തോ വീക്ഷിക്കാന്‍ കഴിഞ്ഞാല്‍ അവിടെയും നമുക്ക്‌ നെരംപോക്കിനുള്ള വകയുണ്ട്! മാധ്യമ ലോകത്തെ എന്നാ പോലെ തന്നെ നമുക്കിടയിലും പല സഹൃദയരും(അങ്ങനെ വിളിക്കാമോ എന്തോ..!) അത്തരം നുറുങ്ങുകലാണ് നേരമ്പോക്കായി കാണുന്നത്. അതായത്‌, ചെറിയ കണ്ണുകള്‍ കൊണ്ട് വലിയ വീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെങ്കില്‍ നിങ്ങളും ഈ നേരപോക്കുകളുടെ ലോകത് രാജാവാണ് എന്നര്‍ത്ഥം!

പറഞ്ഞു വരുമ്പോള്‍, ഇതു ഒരു പരീക്ഷണമാണ്. ഇവിടെ ഞാന്‍ എന്‍റെ കുറച്ചു നേരമ്പോക്കുകള്‍ ഞാന്‍ കുറിച്ചിടുകയാണ്. തുടക്കക്കാരന്‍റെ പതറിച്ച കണ്ട് ദയവായി വിധിയിടല്ലേ.. ഇനി എല്ലാം നിങ്ങള്‍ക്കു മുന്നിലാണ്..!